ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രചാരണം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് ചട്ടങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം സഖ്യകക്ഷികളെ തേടിയുള്ള നെട്ടോട്ടവും മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള പരിശ്രമവും തുടരുകയായിരുന്നു.
