കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച് കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്.
