സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഓൾ ഇന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന് ഒമ്പത് ശതമാനമായി ഉയർത്തി.

സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഓൾ ഇന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന് ഒമ്പത് ശതമാനമായി ഉയർത്തി.
പോൾ സക്കറിയയുടെ പ്രസിദ്ധമായ ആ ചോദ്യം മറ്റൊരു തരത്തിൽ കേരളമാകെ ഉയരേണ്ടതാണ്. യുഡിഎഫിനെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? എന്തിനുവേണ്ടിയാണ് അവരീ നാട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്? ആരോടാണ് അവരുടെ കൂറ്? മൂന്നരക്കോടി മലയാളികളോട് ഇവർക്കെന്തെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടോ?
മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്.
കോൺഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കോൺഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണ്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന രീതി കേരളത്തിലും വ്യാപിക്കുകയാണ്.
ലോകത്തെമ്പാടുമുള്ള സ്ത്രീകൾ യുദ്ധത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം ആചരിക്കുന്നത്. പലസ്തീനിലെ സഹോദരിമാർ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസ നേരിടുന്നത്.
അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് തലസ്ഥാന നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്.
കോൺഗ്രസ് നേതാക്കൾ അവരുടെ മക്കളെ പോറ്റിവളർത്തുന്നത് ബിജെപിക്ക് ദാനം നൽകാനാണോ? കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നയാൾ ഈ പട്ടികയിൽ അവസാനത്തേതല്ല. വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരും ഇനിയും കോൺഗ്രസിലുണ്ട്.
നാട്ടിലിറങ്ങുന്ന വന്യജീവികള്‍ മനുഷ്യജീവന് കവരുന്നത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 പേരാണ് കൊല്ലപ്പെട്ടത്. വനം വന്യജീവികള്‍ക്കും നാട് മനുഷ്യനും എന്ന വേര്‍തിരിവ് കര്‍ശനമായി പാലിച്ചു മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കൂട്ടുപിടിച്ചും കേരളം നടത്തിയത് അഭിമാനപോരാട്ടം. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന് പിന്തുണ നൽകുകയാണ് യുഡിഎഫും അവരുടെ എംപിമാരും.
സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ് ബിജെപിയിൽ ചേക്കേറിയത്.
സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നത്, ഇവിടെ വേർതിരിവുകളില്ല. എല്ലാവർക്കും ഒരു പോലെ കഴിയാൻ കഴിയുന്ന നാടാണ് കേരളം. വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളം.
ആരൊക്കെ എതിർത്താലും കളിയാക്കിയാലും നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടി.
കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം. കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നപ്പോൾ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല.