കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുക്കലാണ് യുഡിഎഫിന്റെ പണി.

കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുക്കലാണ് യുഡിഎഫിന്റെ പണി.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത്. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്.
കോൺഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമർശനത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക പരാമർശിക്കുന്നേയില്ല. അത് മനപൂർവം മാറ്റിനിർത്തിയതാണ്.
സാമ്പത്തികമായി പ്രതിസന്ധി സൃഷ്‌ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന് രണ്ടു വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം.
കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർഎസ്‌എസ് അജണ്ടയുടെ ഭാഗമാണ്. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്‌റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയംകൊണ്ട് നേരിടുകയാണ് വേണ്ടത്.
സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അർഹമായ ഗ്രാന്റുകൾ കുറച്ചും മറ്റ് ഉപരോധങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്.
വ്യത്യസ്ത നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു ഇന്ത്യ. കേരളംതന്നെ മൂന്ന് നാട്ടുരാജ്യമായിരുന്നല്ലോ. ഈ രാജ്യങ്ങൾ പരസ്പര യുദ്ധങ്ങൾ സാധാരണമായിരുന്നു. കാൾ മാർക്സ് സൂചിപ്പിച്ചതുപോലെ ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്ന നാട്ടിൽ ബ്രിട്ടീഷുകാർക്ക് എളുപ്പം ആധിപത്യം സ്ഥാപിക്കാനായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.
അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുകയാണ്. എന്നാൽ അന്വേഷണം കോൺഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും.
ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിൻറെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.
എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺഗ്രസ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയുടെ ഭാഗമായി കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിൽ ഇതുവരെ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. പ്രകടനപത്രികയിലും പൗരത്വഭേദഗതി നിയമമില്ല.
കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നത്. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയര്‍ന്നു വന്നിരിക്കുകയാന്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ താമസിച്ചാലും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ല. സുരേഷ് ഗോപി മൽസരിക്കാൻ എത്തിയപ്പോഴേ തോറ്റു. സ്വർണമെന്ന് പറഞ്ഞ് ചെമ്പ് കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ് സുരേഷ് ഗോപി. കരുവന്നൂരിന്റെ പേര് പറഞ്ഞാണ് മോദി തൃശൂരിൽ എത്തുന്നത്.