കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ പറഞ്ഞ പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ്.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ പറഞ്ഞ പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ്.
കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്.
സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ് നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് അവകാശവാദം. തെളിവ് കാണിക്കൂ എന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് പിന്നീടാവാമെന്നാണ് അദ്ദേഹം പറയുന്നത്.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കിയ മതരാജ്യം വേണമെന്നാണ് ബിജെപി നയം. മതരാജ്യത്തെ എതിര്‍ത്തതിനാണ് മഹാത്മാ ഗാന്ധിയെ കൊന്നത്. പൗരത്വ നിയമം മതരാജ്യം സൃഷ്ടിക്കാനുള്ള കാല്‍വെയ്പ്പാണ്. രാജ്യമാകെ നടന്നിട്ടും രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു കാര്യവും പറയുന്നില്ല.
ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം ഏകാധിപത്യത്തിലേക്കുള്ളതാണ്. കഴിഞ്ഞ പത്തുവർഷം ജനാധിപത്യ മൂല്യങ്ങളെ ബിജെപി വെല്ലുവിളിച്ചു. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യമാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു.
ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട് രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണം.
'കോട്ടയം കുഞ്ഞച്ചൻ'മാർ കോൺഗ്രസിനെ നയിക്കുമ്പോൾ ...
തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിൻ്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.
കേരളം സ്നേഹാദരങ്ങളോടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച
തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു.
തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ് സർക്കാരാണ്. അവിടത്തെ മുഖ്യമന്ത്രി കേരളത്തിൽ വന്നിരുന്നു. പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം.
പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നില്ല എന്ന രാഹുൽഗാന്ധിയുടെ ചോദ്യം ജനാധിപത്യ വാദികളെയാകെ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഒരു കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്.
വടകര പാര്‍ലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയായ കെ കെ ശൈലജടീച്ചർക്കെതിരെ നടന്ന സൈബര്‍ ആക്രമണം നമ്മുടെ നാടിന്റെ ജനാധിപത്യപരമായ പാരമ്പര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞ് നിൽക്കുന്നതാണ്. വലതുപക്ഷ രാഷ്ട്രീയം ചെന്നെത്തിയ പാപ്പരത്തത്തിന്റെ പുതിയ മുഖമാണത്.
ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും. രാജ്യത്ത് രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതുതന്നെ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. അഴിമതിക്കാരുടെ നേതൃത്വമായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന് വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട് വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട് നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന് പറഞ്ഞും കൊള്ള നടത്തി.