ചുവന്ന നാടയില്‍ കുരുങ്ങി പ്രശ്നപരിഹാരങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അതു നിറവേറ്റുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി.
