2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്‌സ്) മേഖലകളിൽപ്പെട്ടതാകും.

2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്‌സ്) മേഖലകളിൽപ്പെട്ടതാകും.
തൊഴിലാളി വിരുദ്ധ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. തൊഴിലില്ലായ്‌മയെ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ നടത്തുന്ന തൊഴിൽ മേളകൾ തട്ടിപ്പാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും ഓരോ വർഷവും ഒരുകോടി ആളുകൾ വീതമാണ് തൊഴിൽ സേനയിലേക്ക് എത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായിരിക്കുകയാണ്. 2022 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂൾവിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്.
തൃശ്ശൂർ വിജയിച്ചത് ബിജെപിയുടെ മിടുക്കെന്നാണ് അൻവർ ഇപ്പോൾ പറയുന്നത്. കറങ്ങിക്കറങ്ങി അവിടെയാണ് എത്തിയിരിക്കുന്നത്. ഈഡി ഭീഷണിയാണോ കാര്യം എന്നറിയില്ല. ഇന്നലെ വരെയുള്ള ആരോപണം എന്തായിരുന്നു? തൃശൂർ പൂരം കലക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ ആ വാദം മാറി.
ഹമാസ് നടത്തിയ ആക്രമണം കരുവാക്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധത്തിന് ഈ മാസം ഏഴാംതീയതി ഒരു വർഷം പൂർത്തിയാകുകയാണ്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആരംഭിച്ചതെങ്കിലും ഒരു വർഷമായിട്ടും ഇസ്രയേലിന് അതിന് കഴിഞ്ഞിട്ടില്ല.
പ്രമുഖ ട്രേഡ് യൂണിയൻ, കമ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുകയാണ്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സ. തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി.
ജനപക്ഷത്ത് നിലയുറപ്പിച്ച് പൊരുതുന്ന എൽഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിന് സാമ്പത്തിക ഉപരോധമുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ പാർടി ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്താണ് ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരിയിലാണ് സിപിഐ എം സംസ്ഥാന സമ്മേളനം.
ബിഎസ്എൻഎൽ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവൽക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണ്.
രാജ്യത്തിന്റെ മതനിരപേക്ഷതയും, ഫെഡറലിസവും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഈ നയങ്ങള്‍ക്കെതിരെ വ്യക്തമായ സമീപനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സിപിഐ എം ജനങ്ങളെ അണിനിരത്തി പൊരുതിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരോ ഞാനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര്‍ക്കും പണം നല്‍കിയിട്ടുമില്ല. ടി കെ ദേവകുമാറിന്റെ മകനാണ് ദ ഹിന്ദുവിന് ഒരു അഭിമുഖം കൊടുക്കാമോ എന്ന് ചോദിച്ച് സമീപിച്ചത്. അദ്ദേഹം നേരത്തെ അറിയാവുന്ന യുവാവാണ്. ഇതോടെ അഭിമുഖത്തിന് സമയം നൽകുകയായിരുന്നു.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാധ്യമായതെല്ലാം ഒറ്റക്കെട്ടായി ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ദുരന്തമുഖത്തും സംസ്ഥാനത്തോട് കേന്ദ്രം രാഷ്‌ട്രീയവിവേചനം കാണിക്കുകയാണ്.
ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താൻ മുസ്ലിംലീഗ് ബോധപൂർവം ശ്രമിക്കുകയാണ്. മുസ്ലിം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീഗ് ലക്ഷ്യം. ഓരോ വിഷയത്തെയും വർഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല.
ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു.