മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സഖാവ് ബൃന്ദ കാരാട്ട് സന്ദർശിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത എന്നിവർ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സഖാവ് ബൃന്ദ കാരാട്ട് സന്ദർശിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത എന്നിവർ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.
മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥ ആയിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം തുടക്കത്തിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 89.4 ഡോളർ ആയിരുന്നു. ഇന്ന് അത് 73.6 ഡോളറായി കുറഞ്ഞിരിക്കുകയാണ്. 18 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പക്ഷേ, ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തിലെ ബിഎസ്എൻഎൽ-ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കർ ഭൂമി ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. ഓരോ കേന്ദ്രത്തിലും നിലവിലുള്ള എക്സ്ചേഞ്ചിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി കിഴിച്ച് മിച്ചം വരുന്ന ഭൂമി ആണത്രേ ഇത്.
രാജ്യത്ത് നിരവധി മാതൃകകൾ സൃഷ്ടിച്ചവരാണ് കേരളീയർ. അവയിൽ ചിലത് ലോകത്തിനുതന്നെ മാതൃകയായിട്ടുമുണ്ട്. ‘മാലിന്യമുക്തം നവകേരളം’ എന്ന ക്യാമ്പയിനിലൂടെ മറ്റൊരു മാതൃകകൂടി മുന്നോട്ടുവയ്ക്കാനുള്ള തീവ്രയജ്ഞത്തിലാണ് നാമിപ്പോൾ.
ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്സ് ഹാർഡ്വെയർ ഉൽപ്പാദന വിറ്റുവരവ് പതിനായിരം കോടി രൂപയായി ഉയർത്തും.
വിദ്യാർത്ഥി ജീവിത കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ച സുദീർഘാനുഭവങ്ങളാണ് സഖാവ് കോടിയേരി ബാലകൃഷ്ണനുമായുള്ളത്. സഖാവ് വി സ് അച്യുതാനന്ദൻ സർക്കാറിൽ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ചു. പ്രതിപക്ഷ നിരയിലും അഞ്ചു വർഷം ഒത്തുപ്രവർത്തിച്ചു.
സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വർഷം തികയുന്നു.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ പതാക ഉയർത്തുന്നു.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്.
ഇടതുപക്ഷ പുരോഗമനധാരയെ ജീവവായു കണക്കെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണന്.
സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്.
കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തിയേകുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഇന്ന് കണ്ണൂരിൽ യാഥാർഥ്യമായി. കെൽട്രോൺ കോംപണന്റ് കോംപ്ലക്സിന്റെ പുതിയ പ്ലാന്റ് രാജ്യത്തെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രമാണ്.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പയ്യാമ്പലത്ത് സഖാവ് കോടിയേരിയുടെ സ്മൃതികുടീരത്തിൽ അദ്ദേഹത്തിന്റെ പ്രിയസഖാക്കൾ അഭിവാദ്യം അർപ്പിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗങ്ങളായ സഖാക്കൾ ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ കോടിയേരിയുടെ അർദ്ധകായ വെങ്കല പ്രതിമ അദ്ദേഹത്തിന്റെ വസതിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. പാർടി പോളിറ്റ് ബ്യുറോ അംഗങ്ങളായ സഖാക്കൾ ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.