വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല.

വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഭാഗം സന്ദർശിച്ചു. ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങൾക്ക് വാക്ക് നൽകിയിട്ടുണ്ട്. വയനാടിനോട് ഐക്യപ്പെട്ടുകൊണ്ട് രക്ഷാ പ്രവർത്തനത്തിനെത്തിയ പലരെയും കണ്ടു. ലോകമാകെ ഈ രക്ഷാപ്രവർത്തനത്തെ വീക്ഷിക്കുന്നുണ്ട്.
കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സർക്കാരിന്റ പരമാവധി സഹായങ്ങൾ അർജുനെ കണ്ടെത്തുന്നതിനായി ചെയ്യുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ദേശാഭിമാനി. ജീവനക്കാരിൽ നിന്നും സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം എംപിമാരും എംഎൽഎമാരും ഒരുമാസത്തെ ശമ്പളം കൈമാറും.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാർടി സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങൾ നവംബറിലും, ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും.
വയനാടിന് കൈത്താങ്ങായി സിപിഐ എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും അവരുടേതായ രീതിയിൽ ഇക്കാര്യത്തില്‍ പങ്കാളികളാകുന്നുമുണ്ട്.
വയനാടിന് കൈത്താങ്ങായി സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.
വയനാടിന് കൈത്താങ്ങായി സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.
നാടിനെയാകെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല ഇന്ന് സന്ദർശിച്ചു. പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാടാകെ ഇല്ലാതായ നടുക്കം അവിടെയുള്ളവരിൽ ഇപ്പോഴുമുണ്ട്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വമായിരുന്ന സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമകൾക്ക് ഇന്ന് 16 വർഷം. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന സ. സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.
സിപിഐ എം ജനറൽ സെക്രട്ടറി ആയിരുന്ന സ. ഹർകിഷൻ സിങ് സുർജിത്തിന്റെ ഓർമയ്‌ക്ക് 16 വർഷം. 2008 ആഗസ്‌ത് ഒന്നിനാണ് സഖാവ് വേർപിരിഞ്ഞത്. 1916 മാർച്ച് 23ന് പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച സുർജിത് രാജ്യത്തെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. 1934ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സന്ദർശിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു