Skip to main content

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്തം നവകേരളം പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി സ. പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. ഈ മൂന്ന് പദ്ധതികളും യാർത്ഥ്യമാക്കാൻ രാഷ്ട്രീയ - ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും സമയബന്ധിതമായി ഇവ പൂർത്തീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രകാഴ്ചപ്പാടോടെ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നന്ദി അറിയിച്ചു. 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.