Skip to main content

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുക എന്നതാണ് പുതിയ കാലത്തിന്റെ പ്രധാന കടമ

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ പുതിയ കാലത്തിന്റെ പ്രധാന കടമ. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു. പുതിയകാലത്തെ ചൂഷണവ്യവസ്ഥക്കെതിരെ മാർക്‌സിയൻ ദർശനമനുസരിച്ച് വ്യാഖ്യാനിക്കുവാൻ പുതുതലമുറയ്‌ക്കാകണം. മാർക്‌സിസ്‌റ്റ്‌ ദർശനങ്ങൾ നടപ്പിലാക്കുന്നതിലെ അപാകം ചില രാജ്യങ്ങളിൽ അപചയത്തിന് കാരണമായി.

റഷ്യയിൽനിന്നും കിഴക്കൻ യൂറോപ്പിൽനിന്നുമുള്ള മാർക്‌സിയൻ അനുഭവപാഠങ്ങൾ ഉൾക്കൊള്ളേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയിലടക്കം സോഷ്യലിസ്റ്റ് മുന്നേറ്റത്തിൽ നൂതന പരിഷ്കാരങ്ങൾ നടക്കുന്നു. അത് തൊഴിലാളി വർഗത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. സോഷ്യലിസത്തിന്റെ ഭാവി സുരക്ഷിതവും പ്രതീക്ഷ നൽകുന്നതുമാണ്. ലാറ്റിൻ അമേരിക്കയിൽ 12 രാജ്യങ്ങളിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും നേപ്പാളിലും ശ്രീലങ്കയിലുമെല്ലാം ഇടതുപക്ഷ സ്വഭാവമുള്ള സർക്കാരുകളോ, പുരോഗമന സർക്കാരുകളോ ഭരണം നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.