ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ.
