സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം നവകേരള സൃഷ്ടി പുതിയ കാലഘട്ടത്തിൽ എങ്ങനെ നടപ്പാക്കാനാകുമെന്ന ചർച്ചയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖ അവതരിപ്പിച്ചത്.

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം നവകേരള സൃഷ്ടി പുതിയ കാലഘട്ടത്തിൽ എങ്ങനെ നടപ്പാക്കാനാകുമെന്ന ചർച്ചയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖ അവതരിപ്പിച്ചത്.
സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.
സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.
സിപിഐ എം സംസ്ഥാന സമ്മേളനം: പൊതുസമ്മേളന നഗരിയിൽ സ. കെ എൻ ബാലഗോപാൽ പതാക ഉയർത്തി.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ വയനാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടത്തിയ ഉപരോധ സമരം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്തു. സ.
സിപിഐ എം സംസ്ഥാന സമ്മേളന ദീപശിഖ ജാഥ വയലാറില് നിന്ന് ആരംഭിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സമ്മേളന പതാക ജാഥ കയ്യൂരില് നിന്നും പ്രയാണം ആരംഭിച്ചു. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്തു. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു.
ഇടപ്പള്ളി സമരത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു.
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് വലതുപക്ഷം പ്രചരിപ്പിച്ച പല കാര്യങ്ങളും കഴിഞ്ഞ ഒമ്പത് വർഷ ഭരണത്തിൽ നടന്നുവെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഗോള നിക്ഷേപ സംഗമം. കൊച്ചിയിൽ നടന്ന സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 3000 സംരംഭകർ പങ്കെടുത്തു.
ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളുമായി സിപിഐ എം സമരസപ്പെട്ടിരിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. രഹസ്യരേഖകൾതന്നെ സിപിഐ എം വിതരണം ചെയ്തെന്നാണ് മാതൃഭൂമിയുടെ കണ്ടെത്തൽ.
സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള "കേരളമാണ് മാതൃക"ചരിത്രപ്രദർശനത്തിന് കൊല്ലം ആശ്രമം മൈതാനിയിൽ തുടക്കമായി. പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ എൻ ബാലഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാർച്ച് 9 വരെയാണ് ചരിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽ നടത്തിയ ഉപരോധ സമരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.