കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.
കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.
കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് കണ്ണൂർ അസംബ്ലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു.
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി 'നിക്ഷേപങ്ങളും തൊഴിൽ അവകാശങ്ങളും' എന്ന വിഷയത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച സെമിനാറിൽ പാർടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുമായ സ. പി രാജീവ് പങ്കെടുത്ത് സംസാരിച്ചു.
ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
ഏകപക്ഷീയമായി പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയുള്ള യോജിച്ച നീക്കത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മുൻകൈയിൽ ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗത്തിലേക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ.
കാൾ മാർക്‌സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന.
ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാരിയുടെ നൂറ്റിനാൽപത്തിരണ്ടാം ചരമവാർഷികം.
സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 142 വർഷങ്ങൾ പൂർത്തിയാകുന്നു.
ആക്ടിവിസ്റ്റും എഴുത്തുകാരനും ചിന്തകനുമായ കെ കെ കൊച്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ആദരാഞ്ജലി അർപ്പിച്ചു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ പുത്തലത്ത് ദിനേശൻ, പി കെ ബിജു എന്നിവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ്.
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരികൾ വീണ്ടും വിറ്റഴിക്കാൻ കേന്ദ്രം നീക്കം തുടങ്ങി. 2025–26 സാമ്പത്തികവർഷം രണ്ടുമുതൽ മൂന്നുശതമാനംവരെ ഓഹരികൾ വിറ്റഴിക്കാനാണ് പദ്ധതി. ഓഹരിവിപണിയിൽ കടുത്ത ചാഞ്ചാട്ടമുള്ളതിനാൽ രണ്ടുഘട്ടമായിട്ടായിരിക്കും വിൽപ്പന.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യഘടകം രൂപീകരിച്ചത് 1937ൽ ആയിരുന്നു. അതിനുശേഷമുള്ള 88 വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ ഇടപെടാനും ജനാധിപത്യപരവും പുരോഗമനപരവുമായ വികസനം കൈവരിക്കാനുമാണ് കമ്യൂണിസ്റ്റ് പാർടി പരിശ്രമിച്ചുവന്നത്.
കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു.