ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് വിടവാങ്ങിയിട്ട് 26 വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസ് ഇല്ലാത്ത, കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാൽ നൂറ്റാണ്ടു പിന്നിട്ടു.
