സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.
സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഡൽഹി എയിംസിന് കൈമാറി. വിലാപയാത്രക്ക് ശേഷമാണ് ശരീരം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകിയത്. സഖാവ് സീതാറാമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ എക്കാലവും ഞങ്ങൾക്ക് വഴികാട്ടും.
സഖാവ് സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് മുന്നോടിയായി പാർടി ആസ്ഥാനമായ എകെജി ഭവനിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
പ്രിയ സഖാവ് സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രിയ സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
ലാൽ സലാം!
എകെജി സെന്ററിൽ സ. സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുൻപിൽ അന്ത്യാഭിവാദ്യം അർപ്പിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതിക്ക് വാഹനാപകടത്തിൽ തന്റെ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിയെന്ന വാർത്ത ഏറെ ദുഃഖകരമാണ്.
സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി.
ആർഎസ്എസുമായി ബന്ധപ്പെടാൻ സിപിഐ എം എഡിജിപിയെ അയച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണ്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്.
മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ. പി രാഘവന്റെ ആത്മകഥ "കനലെരിയും ഓർമ്മകൾ" സ. ടി എം തോമസ് ഐസക് സ.
സിപിഐ എം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി.
സിപിഐ എം കാഞ്ഞങ്ങാട് ഏരിയയിലെ അമ്പലത്തറ ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പുതിയ കെട്ടിടമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.