Skip to main content

കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു. കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. അപര ജീവിതത്തിന് സ്വജീവിതത്തേക്കാൾ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീ നാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളിൽ നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്. സംഘടിച്ച്‌ ശക്തരാകുന്നതിനൊപ്പം തന്നെ വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സവർണാധിപത്യത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടമായിരുന്നു ആ ജീവിതം.

മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും തടസ്സമായി നിൽക്കുന്നത് എന്തൊക്കെയാണോ അതിൽനിന്നെല്ലാം സ്വതന്ത്രരാകാൻ കഴിയണമെന്നാണ് ഗുരു ആഹ്വാനം ചെയ്തത്. പലമതസാരവും ഏകമാണെന്ന് ഗുരു ലോകത്തോട് പറഞ്ഞു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്. അക്കാലത്തിന്റെ തനിയാവർത്തനങ്ങൾ ഏറിയും കുറഞ്ഞും നമ്മുടെ സമൂഹത്തിൽ പിന്നെയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിഭജന യുക്തികൾ പല രൂപങ്ങളിൽ സമൂഹത്തിലേക്ക് കടന്നു വരുമ്പോൾ അതിനെതിരെയുള്ള ദാർശനിക പ്രതിരോധം കൂടിയാണ് ഗുരു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകൾ കാലാതീതമായ പ്രവർത്തനശേഷിയോടെ നമുക്കിടയിൽ തുടരും. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ ജ്വലിക്കുന്ന സ്മരണകളാണ്‌ നമ്മുടെ കരുത്ത്‌.
ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.