സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അഭ്രപാളിയിലേക്ക് പകർത്തിയ അദ്ദേഹം സാഹിത്യകാരന്മാരുടെ സംവിധായകനായിരുന്നു. വാണിജ്യമൂല്യം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല അദ്ദേഹം സിനിമയെ സമീപിച്ചത്.
