Skip to main content

സെക്രട്ടറിയുടെ പേജ്


സഖാവ് സുരേഷ് ബാബുവിന് ആദരാഞ്ജലി

27/12/2023

സഖാവ് സുരേഷ് ബാബുവിന്റെ വിയോഗം അപ്രതീക്ഷിതവും പറഞ്ഞറിയിക്കാനാവാത്തത്ര ദു:ഖകരവുമാണ്. ഈ അടുത്ത ദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. കർമ്മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

കൂടുതൽ കാണുക

ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്‌ ക്രിസ്തു‌മസ്‌‌

25/12/2023

ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്‌ ക്രിസ്തു‌മസ്‌‌. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നക്ഷത്ര തിളക്കമാണ്‌ ക്രിസ്‌തുമസ്‌ പകർന്നുനൽകുന്നത്‌. മനുഷ്യ മനസുകളിലെല്ലാം മാനവികതയുടെ പുതുപ്പിറവിയായി ഈ ക്രിസ്‌തുമസ്‌ മാറട്ടെ.

എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ

കൂടുതൽ കാണുക

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല

23/12/2023

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല. അത്‌ രാഷ്‌ട്രപതിയോട്‌ കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക്‌ എതിരുമാണ്‌.

കൂടുതൽ കാണുക

എം എ മുഹമ്മദ്‌ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

22/12/2023

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം യത്തീംഖാന (മുട്ടിൽ) ജനറൽ സെക്രട്ടറിയുമായ എം എ മുഹമ്മദ്‌ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൂടുതൽ കാണുക

കോൺഗ്രസ് ലക്ഷ്യം കലാപമുണ്ടാക്കൽ, ഈ കോപ്രായങ്ങൾ കൊണ്ട് നവകേരള സദസ്സിനെ തകർക്കാൻ കഴിയില്ല

22/12/2023

സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി അക്രമവും കലാപവും നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കി.

കൂടുതൽ കാണുക

മൃദുഹിന്ദുത്വം കൊടിയടയാളമാക്കിയ നേതൃത്വമാണ് കോൺഗ്രസിന് കേരളത്തിലുള്ളത്

21/12/2023

ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

കൂടുതൽ കാണുക

രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

21/12/2023

രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ഡിസംബർ 20 കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ കരിവെള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

21/12/2023

ഡിസംബർ 20 കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ കരിവെള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

യൂത്ത് കോൺഗ്രസ് നടത്തുന്നത് കടന്നാക്രമണം

21/12/2023

സംഘർഷമല്ല യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ.

കൂടുതൽ കാണുക

സഖാവ് കെ. കുഞ്ഞിരാമന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു

20/12/2023

സിപിഐ എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന അന്തരിച്ച സഖാവ് കെ. കുഞ്ഞിരാമന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

കൂടുതൽ കാണുക

നവീകരിച്ച കരിവെള്ളൂർ രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്തു

20/12/2023

ഡിസംബർ 20 കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ നവീകരിച്ച കരിവെള്ളൂർ രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്തു. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം.

കൂടുതൽ കാണുക

സഖാവ് കെ രാജപ്പൻ നായർക്ക് അന്ത്യാഭിവാദ്യങ്ങൾ

20/12/2023

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ചേർത്തല ഏരിയാ സെക്രട്ടറിയുമായ സഖാവ് കെ രാജപ്പൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഖാവിന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ജനകീയനും മികച്ച സംഘാടകനുമായിരുന്നു.

കൂടുതൽ കാണുക