Skip to main content

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു

ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്‌ചുക്കിനെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിക്കുന്നു. വാങ്‌ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്‌റ്റുചെയ്‌തത്‌ മോദിസർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവവും ലഡാക്ക്‌ ജനതയുടെ അഭിലാഷങ്ങളോട്‌ അവർ പുലർത്തുന്ന അവജ്ഞയും വെളിപ്പെടുത്തുന്നു.

ലഡാക്ക്‌ ജനതയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനു പകരം അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്താനാണ്‌ മോദിസർക്കാരിന്റെ ശ്രമം. ഇത്‌ ലഡാക്കുകാരുടെ മ‍ൗലികാവകാശങ്ങൾക്കും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നേരെ കടുത്ത ഭീഷണിയാണ്‌ ഉയർത്തുന്നത്‌. ലഡാക്കിലെ ഉൾപ്പടെ ജമ്മു–കശ്‌മീരിലെ ജനങ്ങളെ കൂടുതൽ അന്യവൽക്കരിക്കാൻ വഴിയൊരുക്കുന്നതാണ്‌ ഇ‍ത്തരം നീക്കങ്ങൾ.

എല്ലാ കേസുകളും പിൻവലിച്ച്‌ സോനം വാങ്‌ചുക്കിനെ നിരുപാധികം വിട്ടയക്കണം. ജനങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസും പിൻവലിക്കണം. ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കണം. എല്ലാറ്റിനും ഉപരിയായി ലഡാക്കിനെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും