Skip to main content

അടിയന്തര പ്രമേയ നോട്ടീസ്‌ അവതരണത്തില്‍ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ, മദ്യനികുതി ഇളവിലെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചു

അടിയന്തര പ്രമേയ നോട്ടീസ്‌ അവതരണത്തില്‍ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ, മദ്യനികുതി ഇളവിലെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ്‌ വെളിച്ചത്തുവന്നിരിക്കുന്നത്‌. കുത്തക മദ്യക്കമ്പനികള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയും, അഴിമതിയും മറയ്‌ക്കാനാണ്‌ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്‌ പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നത്‌. അടിയന്തര പ്രമേയ നോട്ടീസെങ്കിലും അവതരിപ്പിച്ചാല്‍, ഈ വിഷയത്തില്‍ യുഡിഎഫിലും, മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം മറയില്ലാതെ പുറത്തുവരുമായിരുന്നു. ഇത്‌ തടഞ്ഞ്‌ സര്‍ക്കാരിനെ രക്ഷിക്കാനാണ്‌ സ്‌പീക്കര്‍ ഈ ജനാധിപത്യ വിരുദ്ധമായ നടപടി സ്വീകരിച്ചത്‌.

ഇന്ധന വില കുത്തനെ കൂട്ടിയപ്പോള്‍ ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന്‌ അര ശതമാനം നികുതി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ പോലും തയ്യാറാവാത്ത യു.ഡി.എഫ്‌ സര്‍ക്കാരാണ്‌, കുത്തക കമ്പനിക്ക്‌ മദ്യമൊഴുക്കാന്‍ 131 % നികുതിയിളവ്‌ നല്‍കുന്നത്‌. കേരളത്തില്‍ മദ്യമൊഴുക്കാനും, യുവാക്കളേയും, വിദ്യാര്‍ത്ഥികളേയും മദ്യത്തിന്‌ അടിമകളാക്കാനും അതുവഴി കുത്തക മദ്യക്കമ്പനിക്ക്‌ കൊള്ളലാഭം ഉണ്ടാക്കാനുമുള്ള നടപടികളുമാണ്‌ ഇവയെല്ലാം.

പ്രതിപക്ഷനേതാവ്‌ ഉന്നയിച്ച അഴിമതിയാരോപണം നിയമസഭയുടെ ടി.വിയായ സഭാ ടീവിയില്‍ നിന്ന്‌ പോലും നീക്കം ചെയ്‌തത്‌ നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമായി മാറിയിരിക്കുകയാണ്‌. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ കേരളത്തിലും പകര്‍ത്തിയെടുക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. നിയമസഭയില്‍ വിലക്കിയാലും, വെട്ടിമാറ്റിയാലും കേരളത്തിന്റെ തെരുവുകളില്‍ ഈ ചോദ്യം നിരന്തരമായി ഉയരുക തന്നെ ചെയ്യും.

എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്‌ത അനുഭവം കേരളത്തിലുണ്ട്‌. രാജ്യത്തിനാകമാനം മാതൃകയാവുന്ന കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെയാണ്‌ യുഡിഎഫ്‌ തകര്‍ത്തിരിക്കുന്നത്‌. അത്തരം ചര്‍ച്ചക്ക്‌ പോലും തയ്യാറാകാതെ ഒളിച്ചോടിയ യുഡിഎഫിനെയാണ്‌ ഇന്ന്‌ കേരളം കണ്ടത്‌.

അധികാരമേറ്റെടുത്ത്‌ ഒന്നര മാസത്തിനുള്ളില്‍ തന്നെ അഴിമതിയുടെ കൂടാരമായി യുഡിഎഫ്‌ സര്‍ക്കാര്‍ മാറുകയാണ്‌. ബജറ്റ്‌ പോലും കുത്തകകള്‍ക്കുള്ള പരവതാനിയാക്കി മാറ്റുന്ന നടപടിയാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന കോര്‍പ്പറേറ്റ്‌ - ഹിന്ദുത്വ അജണ്ടകള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിനുള്ള വഴി വെട്ടുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാരെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. യുഡിഎഫിന്റെ യഥാര്‍ത്ഥ മുഖമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. നാടിന്റെ നേട്ടങ്ങളെയാകെ തകര്‍ക്കുന്ന ഇത്തരം നടപടികളെ ജനങ്ങള്‍ തിരിച്ചറിയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.