Skip to main content

നിപാ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത്‌ വ്യാപിച്ചിട്ടും ഏകോപനമില്ലായ്‌മയും ആശയകുഴപ്പവും പ്രതിരോധപ്രവർത്തനം താളംതെറ്റിച്ചിരിക്കുകയാണ്

നിപാ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത്‌ വ്യാപിച്ചിട്ടും ഏകോപനമില്ലായ്‌മയും ആശയകുഴപ്പവും പ്രതിരോധപ്രവർത്തനം താളംതെറ്റിച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കേണ്ട ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്‌.

എല്‍ഡിഎഫ് ഭരണകാലത്ത്, നിപാ ബാധിച്ചപ്പോൾ ആരോഗ്യമന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്ത്‌ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ആ ജാഗ്രത ഇപ്പോഴില്ല. അന്ന്‌ പ്രതിപക്ഷം സ്വീകരിച്ച നിസ്സഹരണം തങ്ങൾക്കില്ല. നിപായെ രാഷ്ട്രീയ ആയുധമാക്കില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ എല്ലാ പിന്തുണയും നൽകും. നിപാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി. ഷിഗല്ല രോഗവ്യാപനവും ആശങ്കയ്‌ക്കിടയാക്കുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു മരണമുണ്ടായി. ഡെങ്കിയും പകര്‍ച്ചപ്പനിയും വ്യാപകമാകുന്നു. മലേറിയയും സ്ഥിരീകരിച്ചു. പാലക്കാട്ട് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന് മന്ത്രിയും ഇല്ലെന്ന് ഡിഎംഒയും പറയുന്നു. ആരെയാണ് ജനം വിശ്വസിക്കുക?

യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഇടപെടണം. ആവശ്യത്തിന് മരുന്നെത്തിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത്, ഭരിക്കുന്നവര്‍ക്കെതിരെ ശാപവാക്കുപറഞ്ഞ് കയ്യടി വാങ്ങിയ ആളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുകയാണ് അദ്ദേഹം. ആരു ഭരിക്കുന്നു എന്ന് നോക്കിയല്ല രോഗവ്യാപനമുണ്ടാകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായിക്കാണും.

 

കൂടുതൽ ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു