ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്. സ്ത്രീകളും കുട്ടികളുമടക്കം എഴുപതിനായിരത്തോളം പലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരെ ലോകജനതയാകെ പ്രതിഷേധിക്കുകയാണ്. പലസ്തീൻ ജനതയുടെമേൽ പതിക്കുന്ന ഓരോ ബോംബും ചില്ലും നമ്മുടെ ശരീരത്തിലാണ് പതിക്കുന്നതെന്ന ബോധ്യത്തോടെ അവരോട് ഐക്യപ്പെടാൻ നമുക്കാകണം.