വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച നാടാണ് ലാറ്റിൻ അമേരിക്ക. ഇത്തരം ഭീകര പ്രവർത്തനങ്ങൾ ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തെ തകർക്കുന്ന ഇത്തരം സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണമെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണം.
