Skip to main content

ചീമേനി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണ പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹമാണ്

ചീമേനി രക്തസാക്ഷിത്വത്തിന് 38 വർഷം തികയുകയാണ്. സമീപകാല കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു ചീമേനിയിലേത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനി പാർടി ഓഫീസിൽ കണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് ആക്രമണം.
കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ചു സിപിഐഎം പ്രവർത്തകരെയാണ് അന്നവിടെ വെട്ടിയും കത്തിച്ചും കൊന്നുകളഞ്ഞത്. നിരവധി സഖാക്കൾക്ക് പൊള്ളലേറ്റു.
കൂട്ടക്കൊല നടത്തിയ കോണ്‍ഗ്രസ്സ് ഇന്നുവരെ ആ ക്രൂരതയെ അപലപിക്കാനോ മാപ്പു പറയാനോ തയ്യാറായിട്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനി ഓർമ്മിപ്പിക്കുന്നത്. ചീമേനി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണ പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.