Skip to main content

രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും

അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ച മഹാനായ എ.കെ.ജി.യുടെ ഓർമ്മദിനമാണിന്ന്. പാവങ്ങളുടെ പടത്തലവനായ സഖാവ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. മനുഷ്യരെ മനുഷ്യരായി കാണാത്ത ദുരാചാരങ്ങൾക്കെതിരെയും കുടിയിറക്കങ്ങൾക്കെതിരെയും എല്ലാവിധ അവകാശ നിഷേധങ്ങൾക്കെതിരെയും സ്വയം കൊടുങ്കാറ്റായി എ.കെ.ജി. പോരാട്ടം നയിച്ചു. എണ്ണമറ്റ ജനകീയ പ്രക്ഷോഭവേദികളിൽ ആ സമരക്കരുത്തിനെ നാടറിഞ്ഞു. എ.കെ.ജി.യുടെ അതുല്യമായ സമര - സംഘാടന ശേഷി പാർടിയെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്കാണ് നയിച്ചത്.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ എ.കെ.ജി. ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സഖാവ് നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് പിന്നീട് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂരിപക്ഷ വിധി എതിരായതിനാൽ കേസിൽ എ.കെ.ജി. പരാജയപ്പെട്ടുവെങ്കിലും അന്നത്തെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എ.കെ.ജി. 1977 വരെ സഭയിലെ പ്രതിപക്ഷത്തിന്റെ ഉജ്ജ്വല വക്താവായി പാർലമെന്ററി രംഗത്തു നിറഞ്ഞു നിന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ ഉറച്ച ഭാഷയിൽ ലോകസഭയിൽ പ്രസംഗിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി.
എ.കെ.ജി.യുടെ മരിക്കാത്ത ഓർമ്മകൾക്ക് 48 വർഷം തികയുന്ന ദിവസമാണ് ലോകസഭ മണ്ഡല പുനർനിർണയ വിഷയത്തിൽ ചെന്നൈയിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം ചേരുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എ.കെ.ജി. നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.