വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ അടിയന്തര ഇടപെടൽ വേണം. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാൻ ബിഹാറിൽ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാവിരുദ്ധ ഇടപെടലുകൾക്കെതിരെ ആഗസ്‌ത് എട്ടിന് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു.
ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണൻ അന്തരിച്ചു.
ആർഎസ്‌എസിനെയും സിപിഐ എമ്മിനെയും ആശയപരമായി എതിർക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അപലപനീയമാണ്. കേരളത്തിൽ ആർഎസ്‌എസിനെ ആശയപരമായും രാഷ്‌ട്രീയമായും പ്രതിരോധിക്കുന്നതിൽ മുന്നണിയിലുള്ള പാർടിയാണ് സിപിഐ എം.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണിത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
സഖാവ് കെ കെ കൃഷ്ണേട്ടൻ ഒഞ്ചിയത്തെ ധീര പോരാളി, ഏത് പ്രതിസന്ധിയിലും തളരാത്ത ഉൾക്കരുത്തിന്റെ പ്രതീകം. ഒഞ്ചിയം രക്തസാക്ഷികളുടെ പിന്തുടർച്ചക്കാരനായ വിപ്ലവകാരി. കള്ളക്കേസിൽപെടുത്തി വേട്ടയാടിയപ്പോഴും തളരാത്ത കർമ്മധീരൻ. കേസിന്റെ തുടർച്ചയിൽ ജയിലിൽ കഴിയുമ്പോഴാണ് രോഗബാധിതനായത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ്റെ വിയോഗത്തിൽ അനുശോചിക്കുന്നു. ഇടപെട്ട മേഖലകളിലെല്ലാം തൻ്റേതായ മികവ് അടയാളപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. പാർലമെൻ്റേറിയൻ, അഭിഭാഷകൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെതായ സവിശേഷ ഇടപെടൽ പ്രകടമായിരുന്നു.
താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.
അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.
സംഘപരിവാറിന്റെ കണ്ണിൽ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളിൽ കഴിവുള്ളവർ എന്നാൽ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് കണ്ണൂരിൽ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാൽവെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാർമ്മികമായി നോമിനേറ്റ് ചെയ്തത്.
സർവകലാശാലകളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്. സർക്കാർ നിലപാടാണ് ശരി എന്നാണ് കോടതി വിധിയിലൂടെ വ്യക്തമായി. വിസിമാരുടെ നിയമനം വളരെ പ്രധാനമാണ്.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കത്തയച്ചു.