മതസംഘടനകൾക്ക് സമൂഹത്തിലെ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും അഭിപ്രായം പറയാൻ അവകാശമുണ്ടെങ്കിലും ആജ്ഞാപിക്കാൻ പുറപ്പെടരുത്. ഈ സമൂഹത്തിൽ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്.

മതസംഘടനകൾക്ക് സമൂഹത്തിലെ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും അഭിപ്രായം പറയാൻ അവകാശമുണ്ടെങ്കിലും ആജ്ഞാപിക്കാൻ പുറപ്പെടരുത്. ഈ സമൂഹത്തിൽ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്.
സൂംബ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല. സ്കൂളിൽ നടത്തുന്നത് ലഘു വ്യായാമമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം (ആർടിഇ) പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകളിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണം. കായിക വിനോദങ്ങളിൽ ഉൾപ്പെടുന്നത് കുട്ടികളിൽ മാനസികവും, ശാരീരികവുമായ ഉന്മേഷം വളർത്താൻ സഹായിക്കും.
ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകും എന്നതാണ് ഇപ്പോൾ ചില മാധ്യമങ്ങളുടെ ഭാഷ്യം. വർഗീയതയുടെ വിഷവിത്തുകൾ ഉയർന്നുവന്നിടങ്ങളിലെല്ലാം ആദ്യം വേട്ടയാടപ്പെട്ടത് മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി വർഗീയതയ്ക്കെതിരെ അണിനിരക്കണം.
നിലമ്പൂരിൽ വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് ലഭിച്ചു. മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്ന പോലെ യുഡിഎഫിനകത്ത്, യുഡിഎഫിന്റെ തന്നെ ഭാഗമായ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരാട്ടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യണമെന്ന ആർഎസ്എസിന്റെ ആവശ്യം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ആർഎസ്എസ് എല്ലായ്പ്പോഴും നമ്മുടെ ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെയാണ് ഉയർത്തി പിടിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.
ചക്കിട്ടപാറയിൽ അടിയന്തിരാവസ്ഥയ്ക്കെതിരെ ഉജ്ജ്വലമായ പ്രകടനം നടക്കുന്നത് 1975 ആഗസ്റ്റ് 16നായിരുന്നു.
അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത് ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.
അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്.
അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്
സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും, തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എ ലോപ്പസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിൽ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്.
ഗവർണർ രാജ്ഭവനിനെ ആർഎസ്എസിന്റെ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയാക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്തെ ഇന്ത്യയുടെ ഭൂപടത്തിനു മുന്നിൽ കാവിപതാകയുമേന്തി നിൽക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല, അതിനു മുന്നിൽ എല്ലാവരും വണങ്ങണമെന്ന കാഴ്ചപ്പാട് ജനാധിപത്യത്തിന്റേതുമല്ല.
ഭാഷാ പരിഷ്കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ല. ഇംഗ്ലീഷ് പഠിക്കരുത് എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകടിപ്പിച്ച ആശയം നമ്മുടെ കുട്ടികളുടെ ലോകം കൂടുതൽ ഇടുങ്ങിയതാക്കും. മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലോകഭാഷയാണ് ഇംഗ്ലീഷ്.
സദാചാരഗുണ്ടാ ആക്രമണത്തെ തുടർന്ന് കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ഭരണസംവിധാനത്തെ ഉപയോഗിച്ച് ശക്തമായി കൈകാര്യം ചെയ്യണം. ഇതിനൊപ്പം ഇത്തരം നീക്കങ്ങൾക്കെതിരെ ആശയപരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല.
രാജ്ഭവനെ ആർഎസ്എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. സംസ്ഥാനത്ത് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾ ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമായിട്ടുണ്ട്.