ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും.
രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ് നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.
മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ് നിലപാട് ആത്മഹത്യാപരമാണ്. മുമ്പ് ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്. കോൺഗ്രസ് തങ്ങളുടെ മുന്നണിയിലെ പാർടികളോട് തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ് നിലപാട്.
മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.
ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.
ജൂൺ 14 സ. പി കെ കുഞ്ഞച്ചൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പുത്തലത്ത് ദിനേശൻ പതാക ഉയർത്തി.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 34 വർഷം തികയുകയാണ്.
"ഇഎംഎസ് സ്മൃതി 2025" തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർടി നേതാവ് സ. പ്രകാശ് കാരാട്ട്, പാർടി പോളിറ്റ് ബ്യുറോ അംഗം സ. യു വാസുകി എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി.
നിലമ്പൂരിന്റെ പോരാളി രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ അനാച്ഛാദനം ചെയ്തു.
അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ എയർ ഇന്ത്യ വിമാനാപകട വാർത്ത ഞെട്ടിക്കുന്നതാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നു.
ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷപാർടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇരുപത് മാസമായി ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന സൈനിക നടപടിയിൽ 55,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ജമ്മു– കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് ഷെൽ ആക്രമണത്തിൽ വീടുകൾ നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. 1.30 ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം. വീടുകൾ പൂർണമായി തകർന്നവർക്ക് പുതിയ പാർപ്പിടം ഒരുക്കാൻ ഈ തുക അപര്യാപ്‌തമാണ്.
പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക് സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീരിലെത്തി. സിപിഐ എം പ്രതിനിധി സംഘത്തെ ശ്രീനഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. മുഹമ്മദ് അബ്ബാസ് രാത്തർ സ്വീകരിച്ചു.
പെൻഷൻ നൽകുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.