Skip to main content

യുഡിഎഫ് പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് അനുചിതമായ പരിഷ്ക്കാരം

“എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം.
അരുത്! കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണ്. ജനകീയാസൂത്രണത്തിനു തുടക്കം മുതൽ ജനപ്രതിനിധികളെയും ജനങ്ങളെയും ഇതിനെതിരെ ബോധവൽക്കരിക്കുന്നതിനു ഒട്ടേറെ പ്രയത്നം ചിലവഴിച്ചിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടത്.
വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നത്.
റോഡ് പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. റോഡിനുള്ള പണം വാർഡ് അടിസ്ഥാനത്തിൽ വീതം വയ്ക്കാതെ മുൻഗണന ക്രമത്തിൽ പുനരുദ്ധരിക്കേണ്ടതോ, പുതിയതായി നിർമ്മിക്കേണ്ടതോ ആയ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. അഞ്ചു വർഷമാവുമ്പോഴേക്കും എല്ലാ വാർഡുകളിലും മുൻഗണനാക്രമത്തിൽ റോഡ് പ്രവർത്തികൾ നടക്കും. റോഡ് നിർമ്മാണത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് നടക്കുന്നത്. യുഡിഎഫ് ഇനി ഈ ഒരു വികല ആസൂത്രണ രീതിയെ വ്യവസ്ഥാപിതമാക്കുവാൻ പോവുകയാണ്.
അപൂർവ്വം ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തെന്നപ്പോലെ കക്ഷി രാഷ്ട്രീയത്തിനടിസ്ഥാനത്തിലുള്ള ചേരിതിരിവും ഏറ്റുമുട്ടലും സ്ഥിരമാവാറുണ്ട്. എന്നാൽ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു സമവായത്തിനടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതാണ് വേണ്ടതും. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ ആനുപാതിക വ്യവസ്ഥകളും ഇതിനു സഹായകരമാണ്.
ഈ ഒരു പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ ഒരു പരിഷ്ക്കാരമായി മാറുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.