Skip to main content

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിപ്രവർത്തിക്കുകമാത്രമല്ല; പഞ്ചായത്തിരാജ് അധികാരവികേന്ദ്രീകരണം ഭൂപരിഷ്ക്കരണം തുടങ്ങിയമേഖലകളിൽ ഇന്ത്യക്കുതന്നെ മാതൃകയാവുന്ന ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു.
1952 മുതൽ 1957 വരെ സിപിഐയുടെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ട സ. ജ്യോതി ബസു, സ്വാതന്ത്രാനന്തരം, 1952 മുതൽ 1996 വരെ തുടർച്ചയായി 11 തവണ പശ്ചിമ ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന്‌ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു തവണ ഇടതുപക്ഷ സർക്കാരിനെ നയിച്ചു.
വർഗീയ ശക്തികളെ ചെറുത്ത് കൊണ്ട് ഇടതുപക്ഷ മുന്നണി ഭരണ കാലത്ത് മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ ജ്യോതിബസു സർക്കാരിന്റെ അഭിമാനകരമായ നേട്ടം എതിരാളികൾ പോലും അംഗീകരിക്കും. കാർഷികോല്പാദനത്തിലും ബംഗാളിൽ വൻ കുതിപ്പുണ്ടായി. ന്യൂമോണിയ ബാധയെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എഎംആർഐ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഖാവ് 2010 ജനുവരി 17നു വിട പറഞ്ഞു. മുൻ നിർദ്ദേശപ്രകാരം മതപരമായചടങ്ങുകൾ ഒന്നും കൂടാതെ സഖാവിന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ. 

കൂടുതൽ ലേഖനങ്ങൾ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.