പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സണായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സ. പി വിശ്വനാഥൻ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ പ്രസിഡന്റ് കൂടിയാണ് സഖാവ് വിശ്വനാഥൻ. എടഗുനി കുരുന്തൻ ഉന്നതിയിൽനിന്നും ഡിവൈഎഫ്‌ഐയിലൂടെ വളർന്ന പൊതുപ്രവർത്തകൻ രണ്ടാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച് നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്. 30 ഡിവിഷനുകളിൽ 17 എണ്ണവും നേടി യുഡിഎഫിൽ നിന്ന് എൽഡിഎഫ് നഗരസഭ പിടിച്ചെടുത്തിരുന്നു.
