Skip to main content

സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്

അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

സുപ്രീം കോടതിയിൽ നിന്നുണ്ടായത് പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടി

സ. ജോൺ ബ്രിട്ടാസ് എംപി

സുപ്രീം കോടതിയിൽ സുപ്രധാന ഇടപെടലുകളാണ് നടന്നത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തു, മുൻ മുഖ്യമന്ത്രിയെയോ മറ്റ് കക്ഷികളെയോ കേൾക്കാതെയാണ് ഹൈക്കോടതി എഫ്.ഐ.ആർ.

ഗ്യാനേഷ് കുമാർ ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയില്ല

സ. ഡോ. ടി എം തോമസ് ഐസക്

ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.

സുപ്രീംകോടതി വിധി മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടി

സ. കെ എൻ ബാലഗോപാൽ 

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്‌.