Skip to main content

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിൽ നിന്നും ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവിൽകോഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വർ​ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ​​ഗൂഢപദ്ധതിയാണ് ഏക സിവിൽകോഡിന് പിന്നിൽ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. യുസിസി എന്ന് മോദിയും ബിജെപിയും പറയുമ്പോൾ യൂണിഫോം സിവിൽ കോഡ് എന്നല്ല അർഥമാക്കുന്നത്.

അ​ഗ്ളി, അൾട്ടീരിയർ കമ്യൂണൽ ക്രിമിനൽ പ്രോജക്ട് എന്നാണ് വിപുലീകരണം. അത്രയും വൃത്തികെട്ടതും ഭയാനകുമായ ക്രിമിനൽ പദ്ധതിയാണ് അവർ ലക്ഷ്യമിടുന്നത്. വർ​ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഗാന്ധിയെ വെടിവച്ചുകൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ആ തോക്കിൽനിന്ന് ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവിൽകോഡ്. മുസ്ലിം സമുദായത്തിലെ സ്ത്രീകളെ രക്ഷിക്കാനാണ് താൻ അവതരിച്ചിക്കുന്നതെന്നാണ് മോദി പറയുന്നത്. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ​ഗുജറാത്തിലെ കൂട്ടക്കുരുതി മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നതായിരുന്നോ. സ്ത്രീകളെ സംരക്ഷിക്കാനാണെങ്കിൽ വനിതാ സംവരണബിൽ പാസാക്കാൻ ആദ്യം നടപടിയെടുക്കണം.

സിആർപിസി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് ഏകീകൃത സിവിൽകോഡിനായി വാദിക്കുന്നവർ പറയുന്നത്. എന്നാൽ ,ഇന്ത്യക്ക് മുഴുവൻ ബാധകമായ ഒറ്റ സിആർപിസി അല്ല ഇന്ന് നിലവിലുള്ളതെന്നാണ് യാഥാർഥ്യം. ഹിറ്റ്‍ലർ നടപ്പാക്കിയ വെറുപ്പിന്റെ പദ്ധതികൾക്ക് സമാനമാണ് ആർഎസ്എസും ബിജെപിയും നടപ്പാക്കുന്നത്. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിക്കാൻ ഒരുവാചകം പോലും പറയാതെ മോദി വിദേശയാത്ര നടത്തുകയാണ്. സിപിഐഎമ്മോ ഇഎംഎസോ അന്ന് പറഞ്ഞതിലും അടിസ്ഥാനപരമായ വ്യത്യാസമില്ല. മാറ്റങ്ങൾ കൊണ്ടുവരുന്നത് ഏകപക്ഷീയമാകരുത്. അതത് സമുദായത്തെ വിശ്വാസത്തിലെടുത്ത് ബോധവൽക്കരിച്ച് അഭിപ്രായസമന്വയമുണ്ടാക്കിവേണം നടപ്പാക്കാൻ.

ഏക സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ ഇകഴ്ത്തി സംസാരിച്ച കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപിയുടെ പ്രതികരണം ദുഖകരമാണ്‌. രാജ്യം അതീവ ​ഗുരുതരമായ വെല്ലുവിളികളല്ല വേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.