ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവസൂര്യൻ സഖാവ് കെ കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 54 വർഷമാവുകയാണ്. പിന്തിരിപ്പൻ സ്ഥാപിത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് വർഗ്ഗ ശത്രുക്കൾ വെടിയുതിർത്തത്.
