ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു.
