Skip to main content

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെട്ട് സി പി എംന്റെ പിന്തുണ ആവശ്യപ്പെട്ട്‌ അസമിലെ പ്രതിപക്ഷ പാർടി പ്രതിനിധിസംഘം ഡൽഹിയിൽ

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി പ്രതിനിധിസംഘം സിപിഐ എം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹി എകെജി ഭവനിൽ പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ സഖാക്കൾ എം എ ബേബി, ബി വി രാഘവലു, നിലോത്‌പൽ ബസു, എ വിജയരാഘവൻ തുടങ്ങിയവരുമായി അസം പ്രതിപക്ഷനേതാവ്‌ ദേബബ്രത സൈകിയയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന വ്യാജേനയുള്ള മണ്ഡല പുനഃനിർണയം യഥാർഥത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്ന്‌ പ്രതിനിധി സംഘം വ്യക്തമാക്കി. മണ്ഡല പുനഃനിർണയം അടിയന്തരമായി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കുന്ന നിവേദനത്തിന്റെ പകർപ്പും സിപിഐ എം നേതൃത്വത്തിന്‌ കൈമാറി. നടപടിയെ തുടക്കംമുതലേ എതിർത്ത സിപിഐ എം പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കത്തിന്‌ ശക്തമായ പിന്തുണ കൂടിക്കാഴ്‌ചയിൽ ആവർത്തിച്ചു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.