Skip to main content

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിച്ച് ചെറുത്തുതോൽപ്പിക്കാൻ നമുക്കാകണം

മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കുക്കി വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടുന്ന ആ ദൃശ്യങ്ങൾ, അത് കണ്ട് രസിക്കുന്ന കലാപകാരികൾ.. മനസ് മരവിപ്പിക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂടുതൽ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വരികയാണ്. 75 ദിവസങ്ങളായിട്ടും കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സാധാരണക്കാരിൽ ഉണ്ടാവുക തന്നെ ചെയ്യും.
സമാധാനം പുലരണം. അതിന് നേതൃത്വം കൊടുക്കേണ്ടവർ മൗനം വെടിയണം. രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് മണിപ്പൂരിലെ സർക്കാർ അനുകൂല പക്ഷം ശ്രമിക്കുന്നത്. അതിന് ബിജെപി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകുന്നതായുള്ള റിപ്പോർട്ടുകളും വരികയാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുമ്പോൾ ദേവാലയങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കർ പരാജയപ്പെട്ടിരിക്കുന്നു. വീടുകൾക്കും ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതിന് പകരം ഒന്നിപ്പിച്ച് നിർത്താനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മണിപ്പൂരിലെ സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പുലർത്തിയ മൗനവും നീതീകരിക്കാൻ സാധിക്കുന്നതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശിച്ചതിന് ശേഷവും കലാപം അവസാനിപ്പിക്കാനും അക്രമകാരികളെ പിന്തിരിപ്പിക്കാനും സാധിച്ചില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നൽകുകയാണ് മണിപ്പൂർ. മതപരമായും ജാതിപരമായും ഭാഷാപരമായുമുള്ള ധ്രുവീകരണത്തിന് മൗനസമ്മതം നൽകുന്ന, അതിന് തിരശീലക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ വീണ്ടെടുക്കാൻ നാം പൊരുതണം.

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.