Skip to main content

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.
എന്നാൽ ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള രാഷ്ട്രീയ സ്വയംസേവക് സംഘിന് ഏറ്റവും വെറുപ്പുള്ള ചരിത്രകാരരിൽ പ്രൊഫസർ പണിക്കരും ഉൾപ്പെടും. അതിനുള്ള കാരണം ചരിത്രം ഉൾപ്പെടെ എല്ലാ ജ്ഞാന വ്യവസ്ഥകളും മതനിരപേക്ഷമായിരിക്കണം എന്ന് അടിയുറച്ച് വിശ്വസിച്ച ചരിത്രപണ്ഡിതനായിരുന്നു പ്രൊഫ. പണിക്കർ എന്നതായിരുന്നു.

1998 ഡിസംബർ അവസാനം ഡൽഹിയിൽ നടന്ന കൺവെൻഷനിൽ അദ്ദേഹം നടത്തിയ "മതനിരപേക്ഷ സാംസ്കാരിക ആക്ഷൻ" എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ നമ്മുടെ രാജ്യം ചെന്നുപ്പെട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെകുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പുതിയ ഒരു ദശാബ്ദവും ശതാബ്ദവും സാഹസ്രാബ്ദവും പിറവികൊള്ളുവാൻ ഒരു വർഷത്തിൽ ചില്ല്വാനം സമയം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അത്യന്തം ആപൽക്കരമായ ഒരു ഭാവി നമ്മുടെ രാജ്യത്ത് രൂപപ്പെടാമെന്ന് പ്രൊഫ. പണിക്കർ മാഷ് മുന്നറിയിപ്പ് നൽകിയത്.

ഫാസിസ്റ്റ് പ്രവണതകൾ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ പ്രവർത്തന പദ്ധതിയായി രൂപം പ്രാപിക്കുന്ന യാഥാർത്ഥ്യം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുക മാത്രമല്ല അദ്ദേഹം ചെയ്തത്. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ആഭിമുഖ്യത്തിൽ മനുഷ്യമനസ്സുകളെ ഫാസിസ്റ്റ് പ്രവണതകളിലേക്ക് ആകർഷിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാനും അതിനെതിരായ സാംസ്കാരിക സമരപരിപാടികൾ സൂക്ഷ്മമായി സംഘടിപ്പിക്കാനും ഒരു കർമ്മ പദ്ധതി തന്നെ അദ്ദേഹം പ്രസ്തുത പ്രഭാഷണത്തിൽ അവതരിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാ തലത്തിൽ ഒരു സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുത്തിയാൽ മാത്രമേ നാട് ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാനും അതിജീവിക്കാനും കഴിയുകയുള്ളൂ എന്ന് ഡൽഹി പ്രഭാഷണത്തിൽ പ്രൊഫ. പണിക്കർ വ്യക്തമാക്കി. (ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഫാസിസത്തെയും നവഫാസത്തെയും പറ്റി" എന്ന പ്രബന്ധസമാഹാരത്തിൽ മൂന്നാമതായി മേൽ സൂചിപ്പിച്ച പ്രബന്ധം ഉൾക്കൊള്ളിച്ചിട്ടുണ്ട്).

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും പ്രഗൽഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വെച്ച് നടത്തിയ 'സെക്കുലർ സംസ്കാരത്തിനുവേണ്ടിയുള്ള കൺവെൻഷൻ പ്രൊഫ. പണിക്കരുടെ ആശയമായിരുന്നു.
സാംസ്കാരികമായി ഇടപെടൽ മാത്രം പോരാ; സംസ്കാരത്തിനുള്ളിലുള്ള ഇടപെടലും വളരെ വളരെ പ്രധാനമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കലയിലും സാഹിത്യത്തിലും എല്ലാമുള്ള മതനിരപേക്ഷവും പുരോഗമന ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിയതുമായ ഇടപെടലുകൾ ആണല്ലോ സാംസ്കാരിക ഇടപെടൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ സംസ്കാരത്തിനുള്ളിലുള്ള ഇടപെടൽ കലയിലും സാഹിത്യത്തിലും പുതിയ ബദലുകൾ ആവിഷ്കരിക്കുക മാത്രമല്ല മനുഷ്യജീവിതത്തിൽ തന്നെ പുതിയ ജീവിതപാഠങ്ങൾ രൂപപ്പെടുത്തുവാനും ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ഉപേക്ഷിക്കേണ്ടവയെ വേണ്ടെന്നു വയ്ക്കാനുമുള്ള സക്രിയമായ ഇടപെടലുകളാണ്. സാംസ്കാരിക പ്രവർത്തനങ്ങളെ ഇത്തരത്തിൽ സൂക്ഷ്മമായി സമീപിക്കാൻ പ്രൊഫ. പണിക്കരെ പോലെ അധികമാളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൂന്യത നമ്മെ എന്നും അസ്വസ്ഥതപ്പെടുത്തുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.