Skip to main content

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ്‌ പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ്‌ പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ സ. കെ രാധാകൃഷ്‌ണന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സ. എ സി മൊയ്‌തീന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എം എം വര്‍ഗീസ്‌ അടക്കമുള്ളവര്‍ക്ക്‌ അടുത്ത മാസം നാലിന്‌ ഹാജരാകാന്‍ സമന്‍സ്‌ അയച്ചിരിക്കുന്നു.

സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്‌. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിചേര്‍ത്തത്‌ എന്ന്‌ വ്യക്തമാണ്‌. ബിജെപിയുടെ ദാസന്‍മാരായി നിന്നുകൊണ്ട്‌ ജനകീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്‌. അതിന്‌ മുന്നില്‍ കീഴടങ്ങാന്‍ സിപിഐ എം ഒരുക്കമല്ല.

സഖാക്കൾ കെ രാധാകൃഷ്‌ണനും ,എ സി മൊയ്‌തീനും, എം എം വര്‍ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌. അവര്‍ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇഡി പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സര്‍ക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌. ബാങ്കിന്റെ പ്രവര്‍ത്തനം പഴയതുപോലെ സുഗമമാക്കാനും ഇവര്‍ പ്രയത്‌നിച്ചു.

കരുവന്നൂര്‍ ബാങ്കിന്‌ എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഇഡി വന്നു കയറിയത്‌.

ഇല്ലാത്ത കള്ളപ്പണക്കേസ്‌ എടുത്ത്‌ നേതാക്കളെ അകത്താക്കി കേന്ദ്ര ബിജെപിക്ക്‌ ദാസ്യവേല ചെയ്യുന്ന ഈ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെ സ്ഥിതിയും കേരളം കണ്ടതാണ്‌. ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥരാണ്‌. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങിയതും പുറത്തുവന്നിട്ടുണ്ട്‌. നേതാക്കളെ വേട്ടയാടി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നത്‌ കേന്ദ്ര ബിജെപിയുടേയും ഇഡിയടക്കമുള്ള ഏജന്‍സികളുടെയും വ്യാമോഹം മാത്രമാണ്‌.

മറ്റേതെങ്കിലും പാര്‍ടികളെയോ നേതാക്കളെയോ വിരട്ടിയും കോടതി കയറ്റിയും ഇഡി വഴി നേട്ടമുണ്ടാക്കുന്ന ബിജെപി, സിപിഐ എമ്മിൽ നിന്ന്‌ അത്‌ പ്രതീക്ഷിക്കേണ്ട. വൈരാഗ്യ ബുദ്ധിയോടെയുള്ള ഇഡിയുടെ നീക്കങ്ങളെ തിരിച്ചറിയണം. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും പാർടി നേരിടും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.