ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ 280ഓളം ചിത്രങ്ങളിലൂടെ സലിം കുമാർ നമ്മളുടെ അനുഭവങ്ങളിൽ നിറഞ്ഞു നിന്നു. ആ അഭിനയമികവിനെ ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെയുള്ള ആദരവും തേടിയെത്തി. ആദരണീയനായ കലാകാരന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും കലാലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
