സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ. എം എ ബേബി, സഖാക്കള്‍ ബൃന്ദ കാരാട്, വിജു കൃഷ്‌ണന്‍ എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് ഈ നടപടി സ്വീകരിച്ചത്. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ് സിപിഐ എം നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. എല്ലാവിധ ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നത്.
കേരളത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപകമായി കേസ് എടുത്തതിലൂടെ കേന്ദ്രത്തിന്റെ ബി ടീമാണ് കേരളത്തിലും അധികാരത്തിലുള്ളതെന്ന് വ്യക്തമായി. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.







