Skip to main content

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണം

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണം. മദ്യത്തിന്റെ നികുതി കുറയ്‌ച്ചുകൊണ്ട്‌ ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടം വരുത്തിയ വി ഡി സതീശന്റെ നടപടിയാണ്‌ ചര്‍ച്ചാ വിഷയമായത്‌. ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ മറുപടി പറയാതെ കള്ള പ്രചാരവേലകള്‍ നടത്തി പുകമറ സൃഷ്‌ടിക്കാനാണ്‌ ചിലമാധ്യമങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുറച്ച്‌ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വരുത്തിയിട്ടില്ല. അതുവഴി മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്‌ടിച്ചിട്ടില്ല. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച്‌ ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന്‌ ഹോര്‍ട്ടി വൈനിനും ഹോര്‍ട്ടി ലിക്വറിനും അനുമതി നല്‍കുകയാണ്‌ ചെയ്‌തത്‌. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വീര്യം കുറഞ്ഞ മദ്യത്തിന്‌ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം കണക്കിലെടുത്ത്‌ വീര്യം കുറഞ്ഞ മദ്യത്തിന്‌ അനുമതി നല്‍കുകയും ചെയ്‌തു. 2022 - 23 ലെ മദ്യ നയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തു. നിയമസഭാ സബ്‌ജക്ട്‌ കമ്മിറ്റി ഉള്‍പ്പെടെ ചര്‍ച്ച ചെയ്‌താണ്‌ ഇത്തരം വിഭാഗങ്ങളെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്‌. ഇക്കാര്യം ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌. സുതാര്യമായ നടപടിയാണ്‌ ഇക്കാര്യത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തുണ്ടായത്‌.

മുഖ്യമന്ത്രി ചെയ്‌തതുപോലെ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി സര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കുകയും വന്‍കിട ഡിസ്റ്റിലറികള്‍ക്ക്‌ നേട്ടമുണ്ടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മദ്യ കമ്പനികള്‍ സതീശന്‌ മുന്നില്‍ ഉന്നയിച്ച ഇത്തരം ആവശ്യങ്ങള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പരിഗണിക്കുകയേ ചെയ്‌തില്ല.

കാര്‍ഷികോത്‌പന്നങ്ങളായിട്ടുപോലും ഹോര്‍ട്ടി വൈനിനും ഫെനിക്കും നികുതിയില്‍ ഇളവ്‌ നല്‍കി ഖജനാവിന്‌ നഷ്‌ടമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്‌. ഹോര്‍ട്ടി വൈനിലൂടെ മാത്രം 80 കോടി രൂപ സര്‍ക്കാരിന്‌അധിക വരുമാനം ഉണ്ടാക്കുകയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. 80 കോടി സര്‍ക്കാര്‍ ഖജനാവില്‍ നല്‍കിയ എല്‍ഡിഎഫും 600 കോടി രൂപ മദ്യരാജാക്കന്മാര്‍ക്കി ഇളവു നല്‍കിയ മുഖ്യന്ത്രിയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു താരതമ്യവും സാധ്യവുമല്ല.

വന്‍കിട മദ്യകമ്പനികള്‍ക്ക്‌ ലാഭമുണ്ടാക്കാന്‍ 600 കോടി ഖജനാവിന്‌ നഷ്‌ടം വരുത്താന്‍ മിന്നല്‍ വേഗതയില്‍ ഫയല്‍ നീക്കം നടത്തുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മുന്നര വര്‍ഷം ഒരു നടപടിയും സ്വീകരിക്കാത്ത ഫയലിലാണ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപ്പെട്ട്‌ മുഖ്യമന്ത്രി നികുതിയളവ്‌ നല്‍കിയത്‌. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട്‌ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലകൊണ്ടൊന്നും അഴിമതിക്കറയില്‍ നിന്ന്‌ വി ഡി സതീശനെ രക്ഷിച്ചെടുക്കാനാവില്ല.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.