പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താൻ പ്രയാസമാണ്. 2013-ൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വൈ.വി. റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങൾക്കു നീക്കിവയ്ക്കണമെന്നായിരുന്നു.
