Skip to main content

സംസ്ഥാനത്ത്‌ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും

സംസ്ഥാനത്ത്‌ റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കും. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയ്യാറാക്കുന്നുണ്ട്. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ സ്ഥാപനങ്ങൾ വഴിയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത്‌ ആലോചിക്കും.

ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക വകുപ്പ് ഇല്ലെങ്കിലും ക്ഷേമപദ്ധതികൾ സർക്കാർ കൃത്യമായി നടപ്പാക്കുന്നുണ്ട്‌. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും നിയമപരമായി കഴിയാത്ത സാഹചര്യമുണ്ട്‌. കൂടുതൽ ഭിന്നശേഷിക്കാർക്കു തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ ഇൻസെന്റീവ് നൽകുന്നതു പരിഗണിക്കും.

യുഡിഐടി കാർഡ് പദ്ധതി നടപ്പാക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് തത്സമയം കാർഡുകൾ നൽകും. രജിസ്ട്രേഷൻ സംബന്ധിച്ച സാങ്കേതിക തടസ്സം ഒഴിവാക്കും. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്‌ വെബ്സൈറ്റ് തയ്യാറാക്കും. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു വാതിൽപ്പടി സേവനം ശക്തമാക്കും.

പദ്ധതികളുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താവിനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അക്ഷയ സംവിധാനം വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്ന രീതി ആരംഭിക്കും. ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.