Skip to main content

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌. നിലവിൽ ആറുമാസമെങ്കിലും താമസിച്ചവരെയാണ്‌ ചേർക്കാറുള്ളത്‌. ഇത്‌ മാറ്റിയാണ്‌ രണ്ടു ദിവസമാക്കുന്നത്‌. മറുഭാഗത്ത്‌ ഭാഗത്ത്‌ സ്‌പെഷ്യൽ ഇന്റൻസീവ്‌ റിവിഷൻവഴി കൂട്ടത്തോടെ പട്ടികയിൽ നിന്ന്‌ ഒഴിവാക്കുകയും ചെയ്യുന്നു.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി 30000ലധികം വോട്ടുകൾ കൃതൃമമായി ചേർത്തു. സമീപത്തെ മണ്ഡലങ്ങളിലുള്ളവർ വ്യാജ മേൽവിലാസങ്ങളിലായി തൃശൂർ നഗരത്തിൽ വോട്ട്‌ ചേർത്തു. ഇവർ രണ്ടു മണ്ഡലങ്ങളിലും വോട്ട്‌ ചെയ്‌തു. ഇന്ത്യ ബ്ലോക്കിലെ പാർടികൾക്കുവേണ്ടി പ്രതിപക്ഷ നേതാവ്‌ രാഹുലിന്റെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്‌. വിഷയത്തിൽ മറുപടി പറയണമെന്ന്‌ രാജ്യത്തെ പ്രതിപക്ഷ പാർടികൾ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ആവശ്യപ്പെട്ടു. എന്നാൽ അഫിഡവിറ്റായി എഴുതി തരണമെന്നാണ്‌ മറുപടി. തെരഞ്ഞെടുപ്പ്‌ കമീഷനെ തെരഞ്ഞെടുക്കുന്നതിനായി സുപ്രീംകോടതി നിർദേശം വച്ചിരുന്നു. അത്‌ തള്ളി തങ്ങൾക്ക്‌ വിധേയരായ മൂന്നുപേരെയാണ്‌ മോദി സർക്കാർ നിയോഗിച്ചത്‌.

വോട്ടർ പട്ടികയുടെ അതിവേഗ പുനർരൂപീകരണമായ സ്‌പെഷ്യൽ ഇന്റൻസീവ്‌ റിവിഷൻ ഏറ്റെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർടികളോട് ചർച്ച നടത്തണമായിരുന്നു. ഈ പ്രത്യേക രീതി ബീഹാറിലാണ്‌ ആദ്യമായി പ്രഖ്യാപിച്ചത്‌. പത്രത്തിൽ നിന്നാണ് കാര്യങ്ങൾ അറിഞ്ഞത്. ഇത്‌ രഹസ്യാത്‌മകമായി ചെത്‌തിൽ ദുരുദ്ദേശമുണ്ട്‌. വോട്ടർ പട്ടികയിൽ നിന്ന്‌ അർഹരാരും പുറത്താവില്ലെന്ന്‌ ഒടുവിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ പറയുന്നു. വോട്ടർ പട്ടികയിൽ നിന്ന്‌ കൂട്ടത്തോടെ ഒഴിവാക്കാനാണോ, അതോ അർഹരെ ചേർക്കാനാണോ നടപടിയെന്ന്‌ സുപ്രീം കോടതി കമീഷനോട്‌ ചോദിച്ചിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.