Skip to main content

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യക്കെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം

ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒക്ടോകോപറ്ററുകളും സെഫ്ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കർഷകസമരം അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യ നീക്കത്തിനെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം. ഖനൗരി, ശംഭു തുടങ്ങിയ ഡൽഹി അതിർത്തി പ്രദേശങ്ങളിൽ കർഷകർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലക്കുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഖനൗരി അതിർത്തിയിൽ ശുഭ്‌കിരൺസിങ് എന്ന യുവ കർഷകൻ വെടിയേറ്റ്‌ മരിച്ചതും നിരവധി കർഷകർക്ക്‌ വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങൾ ഇതിന്റെ സൂചനയാണ്.

ഖനൗരിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സൈനിക അക്രമണങ്ങൾക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാന, പഞ്ചാബ്, ഡൽഹി അതിർത്തികളിൽ കണ്ണീർവാതക ഷെല്ലിങ്ങിന്‌ ഉപയോഗിക്കുന്ന ഡ്രോണുകൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്‌. ഇസ്രയേൽ സേന ഗസയിലെ ആശുപത്രികളിൽ സ്നൈപ്പർ കൊലപാതകങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ഡൽഹി അതിർത്തികളിൽ ഇന്ത്യൻ കർഷകർക്കുനേരെ ടിയർഗ്യാസ്‌ ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്.

പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമായി മാറിയ മോദി, ഇസ്രയേന്ൽ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കൊന്നുകൂട്ടാനാണ്‌ ഒരുമ്പെടുന്നത്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.