രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണം. രാജ്യം സാമ്പത്തിക തകർച്ചയും ജനാധിപത്യ തകർച്ചയും നേരിടുകയാണ്. സമ്പത്ത് ചില പ്രമാണിമാരിൽ കേന്ദ്രീകരിക്കുകയാണ്. ഓഹരിക്കമ്പോളത്തിലെ ഏറ്റക്കുറച്ചിലനുസരിച്ച് രാജ്യം അഭിവൃദ്ധിപ്പെടുന്നുവെന്നാണ് പ്രചാരണം.
