Skip to main content

എല്ലാ ലോക്കലുകളിലും ജനകീയ കൂട്ടായ്മ ബൂത്ത് തലത്തിൽ ജനങ്ങളോട് നേരിട്ട് സംവദിക്കും

സിപിഐ എമ്മിന്റെ ബഹുജന പിന്തുണ ശക്തിപ്പെടുത്താൻ കേരളത്തിലെ എല്ലാ ലോക്കലുകളിലും പാർടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകൾ പാർടി സ്വീകരിക്കും. ബൂത്ത് തലം വരെയുള്ള പരിപാടികൾ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും. ആദ്യഘട്ടത്തിൽ കേന്ദ്ര നേതാക്കൾ പങ്കെടുത്ത് കൊണ്ട് കേരളത്തിലെ നാല് കേന്ദ്രങ്ങളിൽ യോ​ഗം നടക്കും. ജൂലൈ രണ്ട്, മൂന്ന്, നാല് തിയ്യതികളിൽ നടക്കുന്ന മേഖല യോ​ഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സിതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അം​ഗം സ. പ്രകാശ് കാരാട്ടും പങ്കെടുക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാകൾക്ക് റിപ്പോർട്ട് നൽകും. താഴെ തലം വരെ ജനങ്ങളോട് സംവദിക്കാൻ ലോക്കൽ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്റ്റ് 19നുള്ളിൽ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.