Skip to main content

ബക്കാഡി കമ്പനിക്ക്‌ വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ്‌ നിര്‍ദ്ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാര്‍ഹം

ബക്കാഡി കമ്പനിക്ക്‌ വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ്‌ നിര്‍ദ്ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാഹര്‍മാണ്‌. മദ്യനയം ടീം യുഡിഎഫ്‌ തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണ്. ഫിനാന്‍സ്‌ ബില്ലില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്‌. അങ്ങനെ ചെയ്‌താല്‍ ബക്കാഡി കമ്പനിക്ക്‌ കോടതിയില്‍ പോയി അനുകൂല വിധി നേടാന്‍ സാധിക്കും.

പ്രതിപക്ഷം മാത്രമല്ല യുഡിഎഫിലെ വിവിധ ഘടകകക്ഷികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മത സാമുദായിക സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നാകെയും പ്രതിഷേധം ഉയര്‍ന്നുവന്നതാണ്‌ മദ്യ നികുതി കുറച്ച നടപടി. ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക്‌ പുറത്തുവരുമെന്ന ഭയം മൂലമാണ്‌ നികുതി നിര്‍ദ്ദേശം പിന്‍വലിക്കാത്തത്‌. ഫിനാന്‍സ്‌ ബില്‍ കൂടി പാസാക്കിയ ശേഷമാണോ യുഡിഎഫ്‌ മദ്യനയം രൂപീകരിക്കുക ? വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന്‌ യുഡിഎഫ്‌ തീരുമാനിക്കുകയാണെങ്കില്‍ 600 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കും.

ബജറ്റ്‌ നികുതി നിര്‍ദ്ദേശങ്ങളില്‍ നിന്ന്‌ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 600 കോടി രൂപ കുറച്ച നടപടി ധനമന്ത്രിയായ മുഖ്യമന്ത്രി പിന്‍വലിക്കാത്തത്‌ ഫിനാന്‍സ്‌ ബില്ലില്‍ കൊണ്ടു വരാനാണ്‌. ഫിനാന്‍സ്‌ ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ 600 കോടി രൂപ നികുതി കുറയ്‌ക്കുമെന്ന നിര്‍ദ്ദേശം ഒഴിവാക്കുമോ എന്നാണ്‌ മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്‌.

എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വ്യക്തമായ മദ്യനയം രൂപീകരിക്കുകയും പഴ വര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ പാനീയം ഉല്‍പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക്‌ അനുമതി നല്‍കുയുമാണ്‌ ചെയ്‌തത്‌. അതിനായി ഹോര്‍ട്ടി വൈന്‍ എന്ന പുതിയ ഇനം അംഗീകരിക്കുകയും ചെയ്‌തു. 80 കോടി രൂപ അതിലൂടെ സര്‍ക്കാരിന്‌ അധിക വരുമാനം ഉണ്ടാവുകയും ചെയ്‌തു. യുഡിഎഫ്‌ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ 600 കോടി രൂപ മദ്യ രാജാക്കന്മാര്‍ക്ക്‌ ഇളവ്‌ നല്‍കുകയാണ്‌ ഈ തീരുമാനത്തിലൂടെ നടക്കുന്നത്‌. അത്‌ അഴിമതി അല്ലാതെ മറ്റ്‌ എന്താണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വീര്യം കുറഞ്ഞ സ്‌പിരിറ്റുപയോഗിച്ചുള്ള മദ്യത്തിന്‌ നികുതി തീരുമാനിക്കാതിരുന്നത്‌ കൊണ്ടാണ്‌ ബക്കാഡി കമ്പനിയുടെ അപേക്ഷ ജി.എസ്‌.ടി കമ്മീഷണര്‍ക്ക്‌ തിരസ്‌ക്കരിക്കാന്‍ കഴിഞ്ഞത്‌. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ നിയമസഭയില്‍ വ്യക്തമായി മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.